Select Your Language

Notifications

webdunia
webdunia
webdunia
webdunia

Covid in Kerala: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, രാജ്യത്ത് ഇന്ന് 699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Covid in Kerala: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, രാജ്യത്ത് ഇന്ന് 699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
, ചൊവ്വ, 21 മാര്‍ച്ച് 2023 (15:54 IST)
Covid: രാജ്യത്ത് വീണ്ടും കോവിഡ് ഭീതി. ഇന്ന് 699 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു മരണം കേരളത്തിലാണ്. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 6,599 ആണ്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് കോടി 47 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നത്തെ പ്രതിദിന കോവിഡ് നിരക്ക് 0.71 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ പോസിറ്റീവ് നിരക്ക് 0.91 ആണ്. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 
 
കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കേരളത്തിലെ ദൈനംദിന കേസുകള്‍ 20 നും 30 നും ഇടയില്‍ ആയിരുന്നെങ്കില്‍ അതിപ്പോള്‍ 50 ലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നാളെ കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 44000 ആയി