Publish Date: Wed, 19 Jan 2022 (09:54 IST)
Updated Date: Wed, 19 Jan 2022 (10:01 IST)
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്നു. ഇന്നലെ 2,82,970 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാൾ 44,889 പേർക്കാണ് കൂടുതലായി രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8,961 ആയി ഉയർന്നു. കഴിഞ്ഞദിവസത്തേക്കാൾ 0.79 ശതമാനത്തിന്റെ വർധനവാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.