Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയുടെ വിധി ഇന്നു തീരുമാനിക്കും; കോടതി വിധി ചാണ്ടിയെ തുണയ്ക്കുമോ?

തോമസ് ചാണ്ടിയുടെ വിധി ഇന്ന്

തോമസ് ചാണ്ടിയുടെ വിധി ഇന്നു തീരുമാനിക്കും; കോടതി വിധി ചാണ്ടിയെ തുണയ്ക്കുമോ?
, ചൊവ്വ, 14 നവം‌ബര്‍ 2017 (08:03 IST)
കായല്‍കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ചാണ്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകവേ സംസ്ഥാന നിര്‍വാഹകസമിതി യോഗം ചൊവ്വാഴ്ച ചേരും. അതോടൊപ്പം, കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതി ഇന്നു പരിഗണിക്കും.
 
സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേര്‍നുമെങ്കിലും മന്ത്രിയുടെ ഭാവി സംബന്ധിച്ച ചർച്ച കേന്ദ്രനേതാക്കൾ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനാണ് സാധ്യത. 
 
തന്റെ നേതൃത്വത്തിലുള്ള വാട്ടർവേൾഡ് കമ്പനിയുടെ കയ്യേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടർ ടി വി അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹർജിയാണു ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങൾക്കെതിരായുള്ള പൊതുതാൽപര്യ ഹർജികളും ഒപ്പം പരിഗണിക്കും.  
 
കേസിൽ അനുകൂലമായി എന്തെങ്കിലും വന്നാൽ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എൻസിപിക്കുമുണ്ട്. പ്രതികൂലമായി വന്നാല്‍ രാജിക്കാര്യം നീട്ടിവെയ്ക്കാനാണ് സാധ്യത. എന്നാല്‍ നേരത്തേ പോലെ കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ ചാണ്ടിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു; നടക്കുന്നത് വൃത്തികെട്ട രാ‍ഷ്ട്രീയം, അത് ഞാനല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍