രാജസ്ഥാനിൽ നായയുടെ കാലുകൾ മഴുകൊണ്ട് വെട്ടിമാറ്റി കൊടുംക്രൂരത. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം സംഭവം അറിഞ്ഞത്. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ നായയെ മോഷ്‌ടിച്ചുകൊണ്ടുവന്നാണ് അക്രമികൾ ഈ ക്രൂരത കാണിച്ചത്. തങ്ങളുടെ ആടിനെ കൊന്നുവെന്നു ആരോപിച്ച് കുടുംബാംഗങ്ങൾ കൂടിയായ നാല് പേർ മഴു ഉപയോഗിച്ച് നായയുടെ കാലുകൾ വെട്ടിമാറ്റുകയായിരുന്നു. കാലുകൾ വെട്ടിമാറ്റിയതിന് മണികൂറുകൾക്ക് ശേഷം ചോര വാർന്നാണ് നായ മരിച്ചത്. നായയുടെ ഉടമ അതിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ തടയുകയായിരുന്നു.