Webdunia - Bharat's app for daily news and videos

Install App

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

അഭിറാം മനോഹർ
തിങ്കള്‍, 12 മെയ് 2025 (12:50 IST)
Cyber attack against vikram misri
Cyber attack against vikram misri
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതില്‍ മുന്നില്‍ നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം. വെടിനിര്‍ത്തല്‍ അടക്കം രാജ്യത്തെ പ്രധാനതീരുമാനങ്ങള്‍ എടുക്കുന്നത് ഭരണനേതൃത്വം ആണെന്നിരിക്കെയാണ് തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വിക്രം മിസ്രിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സൈബര്‍ അക്രമണം കടുത്തതോടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വിക്രം മിസ്രി ലോക്ക് ചെയ്തു.
 
 നേരത്തെ ഇന്ത്യ- പാകിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ഭരണാധികളെയും ചോദ്യം ചെയ്തിരുന്നവര്‍ പോലും നിലവിലെ ഭരണനേതൃത്വത്തിനെതിരെ ഒരു വരി പോലും വിമര്‍ശിക്കാന്‍ തയ്യാറല്ല. വിമര്‍ശകര്‍ പലരും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് മറന്ന മട്ടാണ്. എന്നാല്‍ വിക്രം മിസ്രിക്കെതിരെ വഞ്ചകന്‍, ദേശദ്രോഹി എന്നിങ്ങനെയാണ് അധിക്രമങ്ങള്‍. മകളും അഭിഭാഷകയുമായ വിക്രം മിസ്രിയുടെ മകള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
 
അതേസമയം രാജ്യത്തിന്റെ നേതൃത്വം എടുത്ത തീരുമാനത്തില്‍ ഉദ്യോഗസ്ഥനെ പഴിക്കരുതെന്ന് എഐഎംഐഎം നേതാവായ അസദ്ദുദ്ദീന്‍ ഉവൈസി പറഞ്ഞു. 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദ്ദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍

Kerala Cabinet Decisions: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments