Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബ സിദ്ദിഖിനെ പോലെ കൊല്ലപ്പെടും, യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

Yogi adityanath

അഭിറാം മനോഹർ

, ഞായര്‍, 3 നവം‌ബര്‍ 2024 (12:23 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. പത്ത് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങിയില്ലെങ്കില്‍ എന്‍ സി പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
 
എന്‍സിപി (അജിത് പവാര്‍) നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖി ഒക്ടോബര്‍ 12ന് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘമായ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങായിരുന്നു കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. മുംബൈ പോലീസിന്റെ വാട്‌സാപ്പ് ഹെല്പ് ലൈനിലേക്കാണ് കഴിഞ്ഞ ദിവസം അജ്ഞാത നമ്പറില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല,പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ