Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും 'കടുത്ത' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്

Air Pollution

രേണുക വേണു

, വ്യാഴം, 14 നവം‌ബര്‍ 2024 (10:34 IST)
Air Pollution

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം 'ഗുരുതര'മായി തുടരുന്നു. വായു നിലവാര ഇന്‍ഡക്‌സ് 432 AQI ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ 11 ന് വായു നിലവാരം 452 AQI ആയിരുന്നു. വായു നിലവാരം ഗുരുതര വിഭാഗത്തില്‍ കടന്നതോടെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. റോഡുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ പോലും സാധിക്കാത്ത നിലയിലാണ് പുക. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലും സര്‍വീസുകള്‍ താറുമാറായി. 
 
സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം രാജ്യ തലസ്ഥാനത്ത് പലയിടങ്ങളിലും വായു നിലവാരം 450 AQI കടന്നു. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ദ്വാരക, ലജ്പത് നഗര്‍, പഞ്ചാബി ഭാഗ്, വിവേക് വിഹാര്‍, രോഹിണി എന്നിവിടങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്. 
 
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും 'കടുത്ത' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു