Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാന്തര മാധ്യമ വിചാരണ അനുവദിക്കില്ല, തരൂരിന്റെ ഹർ‌ജിയിൽ അർണബിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

സമാന്തര മാധ്യമ വിചാരണ അനുവദിക്കില്ല, തരൂരിന്റെ ഹർ‌ജിയിൽ അർണബിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (19:28 IST)
ശശി തരൂരിന്റെ പരാതിയിൽ റിപബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി തനിക്കെതിരെ നടത്തുന്ന അപകീർത്തികരമായ റിപ്പോർട്ടുകൾ ചൂണ്ടികാണിച്ചിട്ടുള്ള തരൂരിന്റ ഹർജിയിലാണ് കോടതിയുടെ നോട്ടീസ്.
 
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തരൂരിനെതിരെ അർണബ് നടത്തുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ കർശനമായും ഒഴിവാക്കണമെന്നാണ് കോടതി നിർദേശം. ക്രിമിനൽ കേസുകളിൽ സമാന്തരമാധ്യമ വിചാരണ നടത്തുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 
 
കുറ്റപത്രത്തിൽ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് പറയുന്നില്ല. എന്നാൽ മരണം കൊലപാതകമെന്ന് ഒരു സംശയവും ഇല്ലെന്ന രീതിയിലാണ് അർണാബ് ചാനലിൽ സംസാരിക്കുന്നത്. കേസില്‍ മാധ്യമ വിചാരണ പാടില്ലെന്ന് 2017-ല്‍ കോടതി ഉത്തരവിട്ടിട്ടും അര്‍ണബ് തരൂരിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് തുടരുകയാണെന്നും തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തങ്ങയില്‍ ഒന്നര കോടിയുടെ പാന്‍ മസാല പിടികൂടി