Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേലിചാടാൻ ഞങ്ങളെ ആരും പഠിപ്പിയ്ക്കേണ്ട, അനായാസമായി വേലി ചാടുന്ന കാട്ടുപോത്തുകളുടെ വീഡിയോ വൈറൽ !

വാർത്തകൾ
, ബുധന്‍, 13 മെയ് 2020 (14:29 IST)
ലോക്ഡൗണിൽ നാടുചുറ്റാനിറങ്ങിയ കാട്ടുപോത്തുകൾക്ക് വേലിയൊന്നും ഒരു പ്രശ്നമേയല്ല, ചാടുന്ന ചാട്ടം കണ്ടാൽ ഇവർ ലോങ് ജംപിൽ ചാംപ്യന്മാരാണെന്ന് തോന്നും. അനായാസമായി വേലി ചാടിക്കടക്കുന്ന കാട്ടുപോത്തുകളുടെ വീഡിയോ ആണ് ഇപ്പോൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. 
 
തമിഴ്നാട്ടിൽനിന്നുമുള്ളതാണ് ദൃശ്യങ്ങൾ, കോലുകൊണ്ട് ഉണ്ടാക്കിയ സാധാരണ വേലിയിൽ ഒന്ന് തട്ടുകപോലും ചേയ്യാതെ ശരീരം ഫ്ലക്സിബിളാക്കി ചാടിക്കടക്കുന്ന ആറ് കാട്ടുപോത്തുകളെ വീഡിയോയിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവിൻ കസ്വാനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. 38,000 ലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ഡൗണിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ വഴിയരികിൽ പ്രസവിച്ചു, ചോരക്കുഞ്ഞുമായി യുവതി നടന്നത് 150 കിലോമീറ്റർ