Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 96.88 കോടി വോട്ടര്‍മാര്‍, കണക്കുകള്‍ ഇങ്ങനെ

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 96.88 കോടി വോട്ടര്‍മാര്‍, കണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 ഫെബ്രുവരി 2024 (08:53 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 96.88 കോടി വോട്ടര്‍മാരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.18-നും 29-നും ഇടയില്‍ പ്രായമുള്ള രണ്ട് കോടി പൗരന്മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. 2.6 കോടിയില്‍ അധികം പുതിയ വോട്ടര്‍മാരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1.41 കോടി സ്ത്രീകളും 1.22 കോടി പുരുഷന്മാരുമാണ്.
 
49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ട് ചെയ്യാനെത്തുക. കൂടാതെ 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. 80 വയസ് കഴിഞ്ഞ 1.85 കോടി പൗരന്മാരും വോട്ടര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ തവണയേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാർഡ് ഇനി മുതൽ ജെമിനി, എ ഐ ചാറ്റ്ബോട്ട് റിബ്രാൻഡ് ചെയ്ത് ഗൂഗിൾ