Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയിലെ സ്വകാര്യലാബിൽ നിർമിച്ച 1.5 കോടി രൂപയുടെ വ്യാജ കൊവിഡ് മരുന്നുകൾ പിടികൂടി

യുപിയിലെ സ്വകാര്യലാബിൽ നിർമിച്ച 1.5 കോടി രൂപയുടെ വ്യാജ കൊവിഡ് മരുന്നുകൾ പിടികൂടി
, ചൊവ്വ, 8 ജൂണ്‍ 2021 (14:44 IST)
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയ മൂന്നു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്‌തു. മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയര്‍ ഉടമ സുധീപ് മുഖര്‍ജി, ഉത്തര്‍പ്രദേശിലെ സ്വകാര്യ ഫാര്‍മ ലാബ് ജീവനക്കാരനായ സന്ദീപ് മിശ്ര എന്നിവരെയും ഒരു സഹായിയേയുമാണ് പോലീസ് പിടികൂടിയത്.
 
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാവിപിരാവിര്‍ മരുന്നിന്റെ വ്യാജപതിപ്പാണ് ഇവര്‍ വന്‍തോതില്‍ നിർമിച്ച് വിപണിയിൽ എത്തിച്ചിരുന്നത്.അടുത്തിടെ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് വ്യാജമരുന്നുകൾ പിടിച്ചെടുത്തത്. മുംബൈയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ വ്യാജമരുന്നുകൾ പിടിച്ചെടുത്തു.
 
ഹിമാചല്‍ പ്രദേശിലെ സോലനിലെ മാക്‌സ് റിലീഫ് ഹെല്‍ത്ത് കെയറാണ് ഈ മരുന്നുകള്‍ നിര്‍മിച്ചതെന്നാണ് രേഖകളിലുണ്ടായിരുന്നത്. എന്നാൽ ഹിമാചല്‍ പ്രദേശിലെ ഡ്രഗ് കണ്‍ട്രോളറുമായി ബന്ധപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് ഇങ്ങനെയൊരു കമ്പനിയേ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്നുകൾ യു‌പിയിൽ നിന്നാണ് വിതരണം ചെയ്‌തിരുന്നതെന്ന് കണ്ടെത്തിയത്. 
 
യാതൊരുവിധ ലൈസന്‍സും ഇല്ലാതെയാണ് ഇവര്‍ മരുന്നുകള്‍ വിറ്റിരുന്നത്. ഇതോടെ മാക്‌സ് റിലീഫ് കമ്പനിയെ പറ്റിയുള്ള അന്വേഷണം പോലീസ് വ്യാപിപിച്ചിരിക്കുകയാണ്.പ്രതികള്‍ക്കെതിരേ ഐ.പി.സി. പ്രകാരമുള്ള കുറ്റങ്ങളും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിറ്റർ വഴങ്ങുന്നു? കേന്ദ്രനയം അംഗീകരിക്കാൻ കൂടുതൽ സമയം ചോദിച്ചതായി റിപ്പോർട്ട്