Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു

ആറു വയസ്സുകാരി ദീപ എന്നിവരാണ് മരിച്ചത്. ഭാര്യയും രണ്ടു മക്കളും നിലവില്‍ ആശുപത്രി ചികിത്സയിലാണ്.

Vegetables, How to chop vegetables for cook, How to cut vegetables, പച്ചക്കറി, പച്ചക്കറി അരിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, എങ്ങനെയാണ് പച്ചക്കറി അരിയേണ്ടത്

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 27 ജൂലൈ 2025 (12:16 IST)
സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ടു പെണ്‍മക്കളും മരിച്ചു. കര്‍ണാടകയിലെ റായിച്ചൂരിലാണ് സംഭവം. 35 കാരനായ രമേശ്, എട്ടു വയസ്സുകാരി നാഗമ്മ, ആറു വയസ്സുകാരി ദീപ എന്നിവരാണ് മരിച്ചത്. ഭാര്യയും രണ്ടു മക്കളും നിലവില്‍ ആശുപത്രി ചികിത്സയിലാണ്.
 
അത്താഴം കഴിച്ചു കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആറു പേര്‍ക്കും കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ വേദന സഹിക്കാനാവാതെ ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ എത്തുന്നതിനും മുന്‍പുതന്നെ രമേശും നാഗമ്മയും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 
 
രമേശ് രണ്ടേക്കര്‍ സ്ഥലത്ത് പഞ്ഞി കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ശനിയാഴ്ച പച്ചക്കറിക്ക് ഇയാള്‍ കീടനാശിനി അടിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. രണ്ടുദിവസം കഴിഞ്ഞ് ഇതേ പച്ചക്കറിയാണ് രമേശനും കുടുംബവും അത്താഴത്തിനായി എടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവിന്ദച്ചാമി ജയിൽ ചാടുന്ന കാര്യം സഹതടവുകാർക്ക് അറിയാമായിരുന്നു: സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്