നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്
അഹമ്മദാബാദിലേക്ക് റോഡ് മാർഗം നീങ്ങാനുള്ള ശ്രമത്തിലാണിവർ.
Publish Date: Fri, 09 May 2025 (10:29 IST)
Updated Date: Fri, 09 May 2025 (17:02 IST)
മലയാള സിനിമയിലെ ഒരു സംഘം സിനിമാപ്രവർത്തകർ പാക് അതിർത്തിയിൽ കിടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ജയ്സാൽമെറിൽ 150 പേരുടെ സംഘമാണ് കുടുങ്ങി കിടക്കുന്നത്. കുടുങ്ങിയത് അതിർത്തിയിൽ ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് ആണെന്ന് സൂചന.
ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോയവരാണിവർ. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ തുടങ്ങിയവരാണ് അതിർത്തിയിൽ കുടുങ്ങി കിടക്കുന്നത്. അഹമ്മദാബാദിലേക്ക് റോഡ് മാർഗം നീങ്ങാനുള്ള ശ്രമത്തിലാണിവർ. റിപ്പോർട്ടർ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.