രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം
ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.
രാജസ്ഥാനിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. മരണപ്പെട്ടവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.
ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ ഫോറന്‍സിക്ക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടന്നുവരികയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മരണപ്പെട്ടവര്‍ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവരാണ്.