ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് 60,000 കടന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ടിക്കറ്റുകളുടെ വില അര ലക്ഷത്തിനടുത്താണ്. ഡല്‍ഹി - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 45,000 രൂപയാക്കി ഉയര്‍ത്തി.
ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയായി. ഇന്ന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളൊന്നും തന്നെയില്ല. നാളെ 2 സര്‍വീസുകളാണുള്ളത്. ഇതില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസിന് 62,000 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 45,000 രൂപയുമാണ്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനതപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്. സമാനമായ രീതിയില്‍ മടിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.