പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെ ലിവ് ഇൻ ബന്ധത്തിൽ തുടരാൻ അർഹതയുണ്ടെന്ന് രാജസ്ഥാൻ ഹൈക്കോടതി. നിയമപരമായ വിവാഹപ്രായം ഇതിന് തടസമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനാവില്ലെന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
കോട്ട സ്വദേശികളായ 19കാരനും 18കാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം. തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നത് ഇരുവരുടെയും പൂര്‍ണമായ തീരുമാനത്തിന് പുറത്താണെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. 2025 ഒക്ടോബര്‍ 27ന് തയ്യാറാക്കിയ ലിവ് ഇന്‍ കരാര്‍ പ്രകാരമാണ് ഒരുമിച്ച് താമസിക്കുന്നതെന്നും എന്നാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുന്നുവെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചാണ് യുവതിയും യുവാവും കോടതിയെ സമീപിച്ചത്.
പുരുഷന്മാരുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായമായ 21 വയസ് യുവാവിനായിട്ടില്ലെന്ന് ഹര്‍ജിയെ എതിര്‍ത്ത് വാദമുയര്‍ത്തിയെങ്കിലും വിവാഹിതരാകാന്‍ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുറ്റെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്രത്തെയും നിഷേധിക്കാനാവില്ലെന്ന് ചൂണ്ടികാണിച്ച് കോടതി വാദങ്ങള്‍ തള്ളുകയായിരുന്നു. ലിവ് ഇന്‍ കുറ്റകരമല്ലാത്തതിനാല്‍ തന്നെ ഭില്‍വാര, ജോധ്പൂര്‍(റൂറല്‍) എസ്പിമാരോട് വിഷയത്തില്‍ ഇടപെടാനും ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.