Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിന്റെ വരുമാനത്തെക്കുറിച്ച് ഭാര്യയ്ക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാം: കേന്ദ്ര വിവരാവകാശ കമ്മീഷൻ

ഭർത്താവിന്റെ വരുമാനത്തെക്കുറിച്ച് ഭാര്യയ്ക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാം: കേന്ദ്ര വിവരാവകാശ കമ്മീഷൻ
, വ്യാഴം, 19 നവം‌ബര്‍ 2020 (09:13 IST)
ഡൽഹി: ഭർത്താവിന്റെ വരുമാനത്തെക്കുറിച്ച് ഭാര്യയ്ക്ക് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ തെടാനാകും എന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ. ജോധ്പൂർ സ്വദേശിയായ റഹ്‌മത്ത് ബാനോ എന്ന സ്ത്രീയുടെ അപ്പിലിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ഭർത്താവിന്റെ നികുതി നൽകേണ്ടതും അല്ലാത്തതുമായ വരുമാനത്തെ കുറിച്ച് വിവരാവകാശം വഴി ഭാര്യയ്ക്ക് വിവരങ്ങൾ തേടാം എന്നാണ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.
 
ഭർത്താവിന്റെ വരുമാനം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് റഹ്‌മത്ത് ബാനോ നേരത്തെ ആദായ നികുതി വകുപ്പിനെ സമിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെടുന്ന രേഖകൾ മൂന്നാം കക്ഷിയുടേതാണെന്നും അത്തരം കാര്യങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നുമായിരുന്നു ആദായ നികുതി വകുപ്പ് നിലപാട് സ്വീകരിച്ചത്. എന്നാൽ ആദായ നികുതി വകുപ്പിന്റെ അത്തരം വാദങ്ങൾ അസംബന്ധമാണ് എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. 15 ദിവസത്തിനകം ആപേക്ഷക ആവശ്യപ്പെട്ട വിവരം നൽകണമെന്ന് ആദായനികുതി വകുപ്പിന് കമ്മീഷൻ നിർദേശം നൽകി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: ഇതു വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകള്‍