Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണക്കടത്ത്: എൻഐഎ അന്വേഷണം യുഎഇയിലേക്ക്

സ്വർണ്ണക്കടത്ത്: എൻഐഎ അന്വേഷണം യുഎഇയിലേക്ക്
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (12:06 IST)
സ്വർണ്ണക്കട‌ത്ത് കേസ് എൻഐഎ അന്വേഷണം യുഎ‌യിലേക്ക്. കേസിന്റെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പടെ അന്വേഷിക്കാനാണ് എൻഐഎയുടെ ശ്രമം.ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. യുഎഇയിലേക്ക് വിമാനസര്‍വീസ് പുന:സ്ഥാപിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്. 
 
കേസിൽ യുഎഇ അറ്റാഷെയുമായും കോണ്‍സല്‍ ജനറലുമായും ബന്ധപ്പെട്ട്  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്‌തത് എപ്രകാരമാണെന്ന് അന്വേഷിക്കുന്നതിനായാണ് എൻഐഎ യുഎ‌യിലേക്ക് പുറപ്പെട്ടിരിക്കുന്നത്.ഇതിനൊപ്പം ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും എൻഐഎ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം യുഎഇയിലേയ്ക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി