Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ കൊടുത്ത പണിക്ക് പിന്നാലെ മറ്റൊരു വമ്പന്‍ തിരിച്ചടി; ബിജെപി സമ്മര്‍ദ്ദത്തില്‍ - ഗുജറാത്തില്‍ നീക്കം പാളുന്നുവെന്ന് വിലയിരുത്തല്‍

രാഹുല്‍ കൊടുത്ത പണിക്ക് പിന്നാലെ മറ്റൊരു വമ്പന്‍ തിരിച്ചടി; ബിജെപി സമ്മര്‍ദ്ദത്തില്‍

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (20:00 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ ശക്തമായതിന് പിന്നാലെ അമിത് ഷായ്‌ക്കും കൂട്ടര്‍ക്കും മറ്റൊരു തിരിച്ചടി കൂടി. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയതാണ് ബിജെപി ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

സോഷ്യല്‍മീഡിയയിലെ ഇടപെടലുകളിലൂടെ എതിരാളികളെ പ്രതിരോധത്തിലാക്കി യുവജനങ്ങള്‍ക്കിടെയില്‍ സ്വാധീനം ശക്തമാക്കുന്ന ബിജെപിയുടെ അതേ തന്ത്രമാണ് ഹാര്‍ദിക് ഇപ്പോള്‍ പയറ്റുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിന് ലഭിക്കുന്ന സ്വീകാര്യത ശക്തമാണ്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ ലൈവ് വീഡിയോ  ബിജെപി ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടുവെങ്കിലും 10.9 ലക്ഷം പേര് മാത്രമാണ് കണ്ടത്. അതേസമയം, ഹാര്‍ദികിന്റെ ഫേസ്‌ബുക്ക് ലൈവ് പ്രസംഗങ്ങള്‍ക്ക് 33.24 ലക്ഷം വ്യൂസാണ് ഉണ്ടായത്.

25 ലക്ഷം ലൈക്കുള്ള ബിജെപി ഫേസ്‌ബുക്ക് പേജിനാണ് സ്വീകാര്യത കുറഞ്ഞിരിക്കുന്നത്. അതേസമയം, 8 ലക്ഷം ലൈക്ക് മാത്രമാണ് 24കാരനായ പട്ടേല്‍ നേതാവിന്റെ ഫേസ്‌ബുക്കിനുള്ളത്. ഈ കണക്കുകള്‍ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതായി ബിജെപിക്ക് വ്യക്തമായത്.

‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ ആയുധവുമായാണ് രാഹുല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈ നീക്കം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് ഹാര്‍ദിക് നീക്കം ശക്തമാക്കിയത്.

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുലും ഇപ്പോള്‍ തിരിച്ചു പയറ്റുന്നത്.

50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്‌തിരുന്നു. ഇതാണ് ഇപ്പോള്‍ രാഹുല്‍ ആയുധമായി എടുത്തിരിക്കുന്നത്. ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാക്കിയുള്ള വീടുകള്‍ക്കായി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരിക്കുന്നത്. ഇതിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല.

ഇത്തരത്തിലുള്ള ഓരോ ചോദ്യങ്ങള്‍ എല്ലാ ദിവസവും മോദിയോട് ചോദിക്കാനാണ് രാഹുലിന്റെ തീരുമാനം. സോഷ്യല്‍  മീഡിയയില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നതിനാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ സാധിക്കും. അതിനൊപ്പം, വാഗ്ദാനങ്ങള്‍ പലതും പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ രാഹുലിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വെള്ളം കുടിക്കുകയാണ് ബിജെപി ക്യാമ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments