Publish Date: Thu, 14 Jul 2022 (10:54 IST)
Updated Date: Thu, 14 Jul 2022 (11:02 IST)
ഗുജറാത്തില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. 24 മണിക്കൂറിനിടെ മരണപ്പെട്ടത് 14 പേരാണ്. ഇതോടെ മഴക്കെടുതി മൂലമുള്ള ആകെ മരണം 83 ആയി. അഞ്ചുജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജുനഗദ്, ഗിര്‍ സോമനാദ്, ദാഗ്‌സ്, നവ്‌സാരി,വല്‍സാദ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടവരില്‍ രണ്ടുപേര്‍ മരം വീണാണ് മരണപ്പെട്ടത്. രണ്ടുപേര്‍ ഇടിമിന്നലിലും ഒന്‍പതുപേര്‍ മുങ്ങിമരിക്കുകയും ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് 575 പേരെയാണ് രക്ഷപ്പെടുത്തിയത്.