Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകൃഷ്ണന് ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ?: ഗുര്‍മീത്

‘ശ്രീകൃഷ്ണന്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ജനങ്ങള്‍ ആരാധിക്കുന്നില്ലേ? - പെണ്‍കുട്ടിയോട് അന്ന് ഗുര്‍മീത് പറഞ്ഞത്

ശ്രീകൃഷ്ണന് ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ?: ഗുര്‍മീത്
ന്യൂഡല്‍ഹി , ശനി, 26 ഓഗസ്റ്റ് 2017 (12:43 IST)
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേര സച്ച സൗദയിലെ ഒരു അനിയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ കാരണമായത്. ഗുര്‍മീത് റാം റഹീം സിങ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ കത്ത്. 
 
നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് റാം റഹീം തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കുന്നതെന്നായിരുന്നു കത്തില്‍ പെണ്‍കുട്ടി പറഞ്ഞത്. ഗുര്‍മീത് എന്നെ അദ്ദേഹത്തിന്റെ പ്രീയപ്പെട്ട അനിയായി ആയി അനുഗ്രഹിച്ചു. പിന്നീട് എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു ‘നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്‘.  
 
ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമായിരുന്നു. ‘ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നില്ലേ?’എന്ന് ഗുര്‍മീത് തന്നോട് പറഞ്ഞതായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 
കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമില്‍ അമിത വിശ്വാസമാണുള്ളതെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ അവര്‍ രംഗത്തുവരില്ലെന്നും പെണ്‍കുട്ടി കത്തിലൂടെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും ഗുര്‍മീതിന് വലിയ സ്വാധീനമുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതെന്നും കത്തില്‍ പറയുന്നു.
 
‘നിന്റെ കുടുംബത്തിന്റെ ജോലി നഷ്ടപ്പെടുത്താനും അവരെ ഒരു തെളിവും അവശേഷിപ്പിക്കാതെ ഗുണ്ടകളെക്കൊണ്ട് കൊല്ലിക്കാനും എനിക്ക് കഴിയും. രാഷ്ട്രീയക്കാര്‍ എന്നില്‍ നിന്നും പണം സ്വീകരിക്കുകയും എന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരിക്കലും അവര്‍ എനിക്കെതിരെ തിരിയില്ല.’ എന്നും അദ്ദേഹം തന്നോട് പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി.
 
മാധ്യമങ്ങള്‍ വഴിയോ ഏതെങ്കിലും ഏജന്‍സികള്‍ വഴിയോ ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. 15 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇന്നലെ വിധി വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ, ആ സാരിയിങ്ങെടുത്തേ, ഈ മഞ്ഞയാണോ മാഡം? അതേ...! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്