Flood Alert: ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് മഴ, യമുന നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്
നിലവില്‍ അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദിയിലെ ജലനിരപ്പ്. നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയില്‍ ജനജീവിതം ദുരിതത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച ശക്തമായ മഴയില്‍ യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദിയിലെ ജലനിരപ്പ്. നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അയ്യായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ടെന്റുകളിലേക്ക് മാറ്റിയത്. ഹരിയാനയിലെ അണക്കെട്ടുകളില്‍ നിന്നും തുറന്നുവിടുന്ന വെള്ളവും എത്തുന്നതാണ് ഡല്‍ഹിയില്‍ ജീവിതം ദുരിതമാക്കിയിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ മഴ പെയ്യുന്നില്ലെങ്കിലും യമുനാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ 3 നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 1988ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടരലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്.