Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും, ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഐഎം വിജയന്‍

ട്വന്റി ഫോര്‍ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐഎം വിജയന്റെ തുറന്നു പറച്ചിൽ.

സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും, ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഐഎം വിജയന്‍

തുമ്പി ഏബ്രഹാം

, ശനി, 9 നവം‌ബര്‍ 2019 (14:28 IST)
ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിമര്‍ശനവുമായി ഐ എം വിജയന്‍. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐഎം വിജയന്റെ പ്രതികരണം. മത്സരത്തിനിടയില്‍ മുഹമ്മദ് റാഫിയെ പിന്‍വലിച്ചത് അപമാനിക്കല്‍ ആണെന്നും ഐഎം വിജയന്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐഎം വിജയന്റെ തുറന്നു പറച്ചിൽ.
 
ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം. സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണ്ണായകമാണ്. അവര്‍ സമനിലയ്ക്ക് വേണ്ടി കളിച്ചു. നമ്മള്‍ ജയിക്കാന്‍ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബോറന്‍ കളിയായിരുന്നു ഇതെന്നും ഐഎം വിജയൻ പറഞ്ഞു.  
 
കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും. ഭൂരിഭാഗം സമയവും കാലില്‍ പന്തു ചേര്‍ത്തുവെക്കുന്നതല്ല യഥാര്‍ഥ ഫുട്ബോള്‍ എന്നും അദ്ദേഹം പറഞ്ഞു.
 
മുഹമ്മദ് റാഫിയെ ആദ്യ പകുതിയില്‍ ഇറക്കി രണ്ടാം പകുതിയില്‍ പിന്‍വലിച്ചത് മോശമാണെന്നും അദ്ദേഹത്തോടുള്ള അവഹേളനമാണിതെന്നും ഐ.എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
 
ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു.  റഫറിയുടെ മോശം തീരുമാനങ്ങള്‍ കളിയെ കാര്യമായി ബാധിച്ചിരുന്നു. ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു.  റഫറിയുടെ മോശം തീരുമാനങ്ങള്‍ കളിയെ കാര്യമായി ബാധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം, യുവതിയെയും മകനെയും ഡോക്ടർ ചുട്ടുകൊന്നു