Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

മാനവികത ഉയര്‍ത്തിപ്പിടിച്ചും സമചിത്തതയോടെയുമാണ് സൈന്യം പ്രതികരിച്ചത്.

India did not attack civilians

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 മെയ് 2025 (18:11 IST)
ഇന്ത്യാ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും നേരിട്ട ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദുവിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാനവികത ഉയര്‍ത്തിപ്പിടിച്ചും സമചിത്തതയോടെയുമാണ് സൈന്യം പ്രതികരിച്ചത്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞഉ.
 
പ്രതിരോധസേനകള്‍ പുതിയ ചരിത്രം കുറിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. പാകിസ്ഥാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പാകിസ്ഥാന്‍ സൈന്യം തീരുമാനിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  
 
കൂടാതെ വ്യോമപാത പൂര്‍ണമായും അടച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ആശുപത്രികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര -അന്താരാഷ്ട്ര സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു.
 
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തതില്‍ ഭീകരാര്‍ക്ക് പരിശീലനം നല്‍കുന്ന 83 ഏക്കറിലെ ലഷ്‌കറിന്റെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനമായ മസ്ജിദ് മാര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വ്വകലാശാല എന്നാണ് ഇത് അറിയപ്പെടുന്നത്. ഭീകരവാദം വളര്‍ത്താനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് മര്‍കസ് തൈബ. 82 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം ഏറെക്കാലമായി ഇന്ത്യന്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും