Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം

India Gov News

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഏപ്രില്‍ 2023 (17:34 IST)
വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യങ്ങള്‍ എന്നിവയടക്കം മുഴുവന്‍ മാധ്യമങ്ങള്‍ക്കും അറിയിപ്പ് നല്‍കി.
 
വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരംപ്രവര്‍ത്തനങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങള്‍ 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം, 1978-ലെ പ്രസ് കൗണ്‍സില്‍ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് അറിയിപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് കരമനയാറ്റിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത : സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ