പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായി നില്‍ക്കെ സലാല്‍ അണക്കെട്ട് തുറന്ന് വിട്ട് ഇന്ത്യ. കനത്ത മഴയെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെനാബ് നദിയിലെ സലാല്‍ ഡാം തുറന്നതോടെ പ്രളയഭീതിയിലാണ് പാകിസ്ഥാന്‍.
അണക്കെട്ടിന്റെ 3 ഷട്ടറുകളാണ് തുറന്നത്. പാകിസ്ഥാനില്‍ ചെനാബ് നദിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും കൃഷിയിടങ്ങളുടെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.