Select Your Language

Notifications

webdunia
webdunia
webdunia
webdunia

India Vs Maldives: മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ അങ്കലാപ്പിലായി മാലിദ്വീപ്; ഇന്ത്യക്കെതിരെ തിരിയുന്നതിന്റെ തിരിച്ചടിയെന്ന് വിമര്‍ശനം

MODI

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ജനുവരി 2024 (09:40 IST)
MODI
India Vs Maldives: മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ അങ്കലാപ്പിലായി മാലിദ്വീപ്. ലക്ഷദ്വീപിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു. മോദി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയായി മൂന്ന് മാലിദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായെത്തി. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ പാവയാണെന്നുമൊക്കെയാണ് അധിക്ഷേപം. ബീച്ച് ടൂറിസത്തില്‍ ലക്ഷദ്വീപ് മാലിദ്വീപിന് ഭീഷണിയാകുമെന്നുള്ള ഭയമാണ് ഇതിന് പിന്നില്‍. 
മാലദ്വീപിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയുമായി ഇടഞ്ഞ് ചൈനയുമായി കൂട്ടുകൂടുകയായിരുന്നു. അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്നും മാറ്റുമെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രസിഡന്റ് ചൈനീസ് സന്ദര്‍ശനം നടത്താനും ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് മോദി ലക്ഷദ്വീപിലെത്തുന്നത്. മോദിയുടെ എതിരാളിയാണെങ്കിലും മാലിദ്വീപ് മന്ത്രിമാരുടെ മോദിയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ മോദിയെ പിന്തുണച്ച് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസലുമെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍