Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

ഇരയെയും വേട്ടക്കാരനെയും ഒരുപോലെ കാണാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Narendra Modi and Donald Trump

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 മെയ് 2025 (12:17 IST)
ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യ പാക് കേന്ദ്രീകൃത ഭീകരവാദത്തിന്റെ ഇരയാണെന്നും ഇരയെയും വേട്ടക്കാരനെയും ഒരുപോലെ കാണാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വ്യാപാരത്തിലൂടെ താന്‍ പരിഹരിച്ചുവെന്ന അവകാശവാദം വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയാണ് ഇന്ത്യ നല്‍കിയത്. 
 
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് കാര്യം ആവര്‍ത്തിച്ചത്. പാക്കിസ്ഥാനില്‍ നല്ല മനുഷ്യരുണ്ടെന്നും അവര്‍ക്കൊരു നല്ല നേതാവുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടാതെ മോദി തന്റെ സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. അന്നേരം മോദി മ്യൂച്ചല്‍ ഫ്രണ്ടാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മറുപടി പറഞ്ഞു.
 
വിദേശത്തേക്ക് പോയ പ്രതിനിധി സംഘങ്ങള്‍ക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്നതിനാല്‍ ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം ഇന്ത്യ അടച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചത്. മൂന്നു മണിക്കൂര്‍ വീതമാണ് അടച്ചിടുന്നത്. ഈ സമയം ഒരു സിവിലിയന്‍ വിമാനവും വ്യോമ അതിര്‍ത്തിക്ക് അപ്പുറമുള്ള ഉയരത്തില്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ