ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘർഷങ്ങൾ അയവ് വന്നെങ്കിലും, ചൈന ധാരണകൾ പാലിക്കാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യത്തെ വിന്യസിയ്ക്കാൻ ഇന്ത്യ. കടന്നുകയറിയ ചിലയിടങ്ങളിൽനിന്നും പൂർണമായും പിൻമാറാൻ ചൈന തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് 35,000 സേനാംഗങ്ങളെ കൂടി പ്രദേശത്ത് വിന്യസിയ്ക്കുന്നത്.
അതിര്‍ത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും പിൻമാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പാംഗോങ്, ഡെപ്സാങ് എന്നിവിടങ്ങളില്‍ ചൈനീസ് സേന ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട് എന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 3 ഡിവിഷനുകളിൽനിന്നുമായി 40,000 സൈനികരാണ് അതിര്‍ത്തിയിലുള്ളത്. ഇതില്‍ ഒരു വിഭാഗത്തെ പിന്‍വലിച്ച ശേഷം കൂടുതല്‍ പേരെ എത്തിക്കാനാണ് നീക്കം.
ജൂണ്‍ 15നാണ് അതിർത്തിയിൽ ഇരു സൈനികരും തമ്മിൽ സംഘർഷമുണ്ടായത്. പിന്നീട് സൈനിക തലത്തിൽ നടന്ന മാരത്തൺ ചർച്ചകളിലാണ് സേനാ പിൻമാറ്റത്തിൽ ധാരണയുണ്ടായത്. പലപ്പോഴും സേനകളെ പിൻവലിയ്ക്കാം എന്ന ധാരണയുണ്ടാക്കിയെങ്കിലും ചൈന ധാരണകൾ ലംഘിയ്ക്കുകയായിരുനു. ഇതോടെ ഇന്ത്യ രാഷ്ട്രീയ നീക്കങ്ങളിലേയ്ക്ക് കടന്നതോടെയാണ് ചൈന സേനയെ പിൻവലിയ്ക്കാൻ തയ്യാറായത്. അഞ്ചാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഉടന്‍ നടക്കുമെന്ന്കഴിഞ്ഞ ദിവസം ചൈനീസ് വിദേകാര്യ വക്താവ്വാങ്വെന്ബിന് പ്രതികരിച്ചെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.