Publish Date: Sat, 08 Apr 2023 (17:47 IST)
Updated Date: Sat, 08 Apr 2023 (18:16 IST)
മദ്യ ലഹരിയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ദല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരന്‍ മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധിച്ച വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് വ്യക്തമാക്കി. യാത്രക്കാരനെ ബംഗളൂരുവില്‍ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചു.