Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ഇടവേളയിൽ സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ

കൊവിഡ് ഇടവേളയിൽ സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ
, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (20:17 IST)
ജാർഖണ്ഡിൽ കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറപ്പോഴേക്കും സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ.കമ്മ്യൂണിറ്റി അധിഷ്‌ഠിത സന്നദ്ധപ്രവർത്തകർ നയിക്കുന്ന ഗ്യാൻ വിജ്ഞാൻ സമിതി ജാർഖണ്ഡ് (ജി.വി.എസ്‌.ജെ) നടത്തിയ സർവേയിലാണ് കണ്ടെത്തൽ. സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
 
രണ്ട് വർഷക്കാലമാണ് കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിരുന്നത്. 138 പ്രൈമറി,അപ്പർ പ്രൈമറി സ്കൂളുകളിൽ അടുത്തിടെയാണ് സർവേ നടത്തിയത്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സംസ്ഥാനത്ത് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് സർവേയിൽ പറയുന്നു.53% പ്രൈമറി സ്കൂളുകളിലും 19% അപ്പർ പ്രൈമറി സ്കൂളുകളിലും മാത്രമേ വിദ്യാർത്ഥി-അധ്യാപക അനുപാതം 30 ൽ താഴെയുള്ളുവെന്ന് സർവേയിൽ പറയുന്നു. 138 സ്കൂളുകളിൽ 20 ശതമാനത്തിനും ഒരു അധ്യാപകൻ മാത്രമാണുള്ളത്. ഈ ഏകാധ്യാപക വിദ്യാലയങ്ങളിൽ 90 ശതമാനം കുട്ടികളും ദളിത്, ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി