Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി20 ഉച്ചകോടി നാളെ, വെകിട്ട് എഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദില്ലിയിലെത്തും

ജി20 ഉച്ചകോടി നാളെ, വെകിട്ട് എഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദില്ലിയിലെത്തും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (16:38 IST)
ജി20 ഉച്ചകോടി നാളെ നടക്കും. ഇതിനായി ലോകനേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. വെകിട്ട് എഴ് മണിയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദില്ലിയിലെത്തുമെന്നാണ് വിവരം. ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്‍ കോവിഡ് ബാധിതയായതിനാല്‍ ക്വാറന്റൈനിലാണ്. ബൈഡന്റെ ഫലം നെഗറ്റീവാണ്. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും. 
 
യുക്രൈന്‍ വിഷയവയും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചയില്‍ വിഷയമാകും. കാലാവസ്ഥാ വ്യതിയാനം, ആഗോള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമഴ, 12 ജില്ലകളിൽ യെല്ലോ അലർട്ട്