Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസസന്‍ പിണറായിയുടെ ആരാധകനല്ല; ഉലകനായകന് ഇഷ്‌ടം മറ്റൊരു ‘തീപ്പൊരി നേതാവിനെ’

കമല്‍ഹാസസന്‍ പിണറായിയുടെ ആരാധകനല്ല; ഉലകനായകന് ഇഷ്‌ടം മറ്റൊരു ‘തീപ്പൊരി നേതാവിനെ’

Webdunia
ശനി, 11 നവം‌ബര്‍ 2017 (15:32 IST)
കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. കമലിനെ കാണാന്‍ കെജ്‌രിവാള്‍ ചെന്നൈയില്‍ എത്തിയതു പോലെ  പിണറായിയുമായി കൂടിക്കാഴ്‌ച നടത്താന്‍ കമല്‍ കേരളത്തിലും പോയിരുന്നു.

രാഷ്ട്രീയ ജിവിതത്തിന് തുടക്കം കുറിക്കുന്നതിനാണ് കമല്‍ ഇരുവരെയും കണ്ടത്. ഇതോടെ പല വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉലകനായകന്‍ സി പി എമ്മുമായി അടുക്കുന്നുവെന്നും പിണറായിയാണ് അദ്ദേഹത്തിന്റെ മാതൃകാ നേതാവെന്നും തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായി.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണ് താനെന്ന് കമല്‍‌ഹാസന്‍ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടക്കുന്ന 23മത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയപ്പോഴാണ് അദ്ദേഹം മമതയുമായി കൂടിക്കാഴ്‌ച നടത്തിയതും താന്‍ ബഹുമാനത്തോടെ കാണുന്ന നേതാവ് ആരെന്ന് വെളിപ്പെടുത്തിയതും.

ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും. ഈ ചലച്ചിത്ര കുടുംബത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കി. ചടങ്ങില്‍ കമലും മമതയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments