Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസ് സഖ്യം തള്ളാതെ ഉലകനായകൻ; കമല്‍‌ഹാസന്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി

കോൺഗ്രസ് സഖ്യം തള്ളാതെ ഉലകനായകൻ; കമല്‍‌ഹാസന്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി

കോൺഗ്രസ് സഖ്യം തള്ളാതെ ഉലകനായകൻ; കമല്‍‌ഹാസന്‍ സോണിയയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡൽഹി , വ്യാഴം, 21 ജൂണ്‍ 2018 (16:33 IST)
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. സൗഹൃദ സന്ദർശനം മാത്രമായിരുന്നു സോണിയയുമായി നടത്തിയതെന്ന് കമൽ മാധ്യമങ്ങളോടു പറഞ്ഞു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് സോണിയയുമായി സംസാരിച്ചതെന്ന് കമല്‍ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയായി പോകുമെന്നായിരുന്നു കമലിന്റെ മറുപടി.

കൂടിക്കാഴ്‌ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ബുധനാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബുധനാഴ്‌ച കമല്‍ കൂടിക്കാഴ്‌ച് നടത്തിയിരിന്നു.

ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഉലകനായകൻ.

പാര്‍ട്ടിക്കുള്ള അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ഉറപ്പു നല്‍കിയതായി കമല്‍ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ ലോക്‍സഭാ തെരഞ്ഞെടുപ്പും അടുത്തുവരാനിരിക്കെ കമല്‍ - രാഹുല്‍ കൂടിക്കാഴ്‌ചയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘; പ്രധാനമന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ കത്ത്