ഇതൊക്കെയാണ് മാസ് മറുപടി, കണ്ടം വഴി ഓടി സംഘി ; വീഡിയോ

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (13:35 IST)
എന്തുകൊണ്ട് നിങ്ങള്‍ ഒരു രാജ്യം, ഒരൊറ്റ ജനത, ഒരു രാഷ്ട്രീയം എന്ന് കാണുന്നില്ല?-  മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ബിവി കക്കലിയ ശതാബ്ദി ആഘോഷ പരിപാടിയില്‍ മുഖ്യ പ്രാസംഗികനായ കനയ്യകുമാര്‍ പ്രസംഗിച്ച് കഴിഞ്ഞ ശേഷം  സംഘപരിവാർ അനുകൂലിയായ വിദ്യാർത്ഥിനി അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണിത്. ജയ് ശ്രീരാം വിളിച്ച് കൊണ്ടായിരുന്നു വിദ്യാർത്ഥിനി അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചത്.   
 
താങ്കള്‍ ജയ് ഹിന്ദ് എന്ന് ഒരിക്കലെങ്കിലും വിളിക്കാന്‍ തയ്യാറുണ്ടോ എന്ന് യുവതി കനയ്യ കുമാറിനോട് ചോദിച്ചു. കനയ്യ കുമാര്‍ രാജ്യത്തെ ഒന്നായി കാണാന്‍ തയ്യാറാകുന്നില്ല എന്നായിരുന്നു യുവതിയുടെ പരാതി. ഇതിനു അദ്ദേഹം നൽകിയ മറുപടി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.  
 
‘ഞാന്‍ രണ്ട് വ്യക്തികള്‍ക്ക് ജനിച്ചയാളാണ്. എന്റെ മാതാപിതാക്കള്‍ ഒന്നിച്ചില്ലെങ്കില്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല. ഒരു വ്യക്തിയില്‍ നിന്നല്ല, രണ്ട് മനുഷ്യരില്‍ നിന്നാണ് ഞാന്‍ ഉണ്ടായത്. ഞങ്ങള്‍ ശ്രീരാം എന്നല്ല സീതാറാം എന്നാണ് പറയാറ്.  ഇന്ത്യ ഒന്നേയുള്ളു, അക്കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയില്‍ മുന്നൂറിലധികം അനുച്ഛേദങ്ങളുണ്ട്‘.
 
‘ഈ രാജ്യത്തെ ഒരേയൊരു പാര്‍ലമെന്റിനെ പ്രതിനിധീകരിക്കാന്‍ രണ്ട് സഭകളാണുള്ളത്. ലോക്സഭയും രാജ്യസഭയും. ലോക്സഭയില്‍ ഒരംഗമല്ല, 545 അംഗങ്ങളുണ്ട്. താങ്കള്‍ക്ക് ജയ് ശ്രീരാമോ, ജയ് ഹനുമാനോ എന്താണ് ഇഷ്ടമെന്ന് വച്ചാല്‍ വിളിച്ചോളൂ. അതിനുള്ള സ്വാതന്ത്ര്യം തരുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയാണ്. ഈ ഭരണഘടനയ്ക്കും നിങ്ങള്‍ ഇടയ്ക്ക് ജയ് വിളിക്കൂ‘ കനയ്യ കുമാര്‍ പറഞ്ഞു.
 
നിങ്ങളുടെ അമ്മ നിങ്ങളുടേത് ആണ്. അതുപോലെ തന്നെയാണ് രാജ്യവും. അത് നിങ്ങളുടേതാണ്. എന്നാല്‍ നിങ്ങള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഏതെങ്കിലും നിറമുള്ള കൊടിയുമായി ഒരാള്‍ വന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നോ ജയ് ശ്രീരാം എന്നോ വിളിച്ചെത്തി, നിങ്ങളുടെ അമ്മയോട് നിങ്ങള്‍ക്ക് സ്നേഹമുണ്ടോ ഉണ്ടെങ്കില്‍ ഇപ്പോള്‍ സ്നേഹിച്ച് കാണിക്ക് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി.- കനയ്യ കുമാറിന്റെ മറുപടിക്ക് സദസിൽ നിന്നും കൂട്ട കൈയ്യടിയായിരുന്നു ഉയർന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയത്തിൽ നാടു മുങ്ങി; പെൺകുട്ടികളെ തോളിലേറ്റി പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ- വീഡിയോ