Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങളുടെ സ്റ്റാർഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങൾ'; വിജയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നടി കയാദു ലോഹർ?

നൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

Kayadu Lohar

നിഹാരിക കെ.എസ്

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (08:06 IST)
തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും സംസ്ഥാനം ഇതുവരെ മുക്തമായിട്ടില്ല. നടനും ടിവികെ പാർട്ടി നേതാവുമായ വിജയ് നടത്തിയ റാലിയിലെ തിക്കിലും തിരക്കിലും പൊലിഞ്ഞത് 39 ജീവനുകളാണ്. നൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. 
 
വിജയ് യുടെ രാഷ്ട്രീയ ഭാവിയെ തന്നെ സംശയ നിഴലിലാക്കിയിരിക്കുകയാണ് കരൂർ ദുരന്തം. താരത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ക്യാംപെയ്‌നും സജീവമാണ്. ഈ വിവാദങ്ങൾക്കിടെയാണ് നടി കയാദു ലോഹറിന്റെ പേരും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കരൂർ ദുരന്തത്തിൽ കയാദുവിന്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പ്രചരിക്കപ്പെട്ട പോസ്റ്റ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കയാദുവും ടിവികെ പാർട്ടിയുടെ പതാകയുമായിരുന്നു പോസ്റ്റിലുള്ളത്. 
 
'തങ്ങളുടെ ജീവിതം നഷ്ടമായർക്കും അവരുടെ കുടുംബത്തിനും എന്റെ അനുശോചനം അറിയിക്കുന്നു. കരൂർ റാലിയിൽ വച്ച് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളെ നഷ്ടമായി. വിജയ്, നിങ്ങളുടെ സ്റ്റാർഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങൾ. ഇനിയും എത്ര ജീവൻ പോയാലാണ് നിങ്ങളുടെ വിശപ്പ് അടങ്ങുക',  എന്ന് കയാദു പറഞ്ഞുവെന്നായിരുന്നു വൈറലായ പോസ്റ്റിലുണ്ടായിരുന്നത്. 
 
എന്നാൽ ഈ പ്രസ്താവന കയാദുവിന്റേതല്ല.തന്റെ പേരിലുള്ള വ്യാജ പ്രചരണത്തിനെതിരെ നടി കയാദു ലോഹർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് കയാദു വാർത്തകളോട് പ്രതികരിച്ചത്. 
 
'എന്റെ പേരിൽ പ്രചരിക്കുന്ന ട്വിറ്റർ അക്കൗണ്ട് എന്റേതല്ല. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. അത് എന്റെ പ്രസ്താവനയുമല്ല. കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ എനിക്ക് അതിയായ ദുഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു', എന്നായിരുന്നു കയാദുവിന്റെ പ്രതികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം ബാങ്ക് അവധി; മദ്യവിൽപ്പനശാലകൾ രണ്ട് ദിവസം പ്രവർത്തിക്കില്ല