Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വയസ്സായാൽ വോട്ട് ചെയ്യാവുന്ന പെൺകുട്ടി വിവാഹം കഴിക്കാൻ 21 വരെ കാത്തിരിക്കേണ്ടതില്ല: പെൺ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ കേരളത്തിൻ്റെ കത്ത്

18 വയസ്സായാൽ വോട്ട് ചെയ്യാവുന്ന പെൺകുട്ടി വിവാഹം കഴിക്കാൻ 21 വരെ കാത്തിരിക്കേണ്ടതില്ല:  പെൺ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ കേരളത്തിൻ്റെ കത്ത്
, വെള്ളി, 31 മാര്‍ച്ച് 2023 (12:22 IST)
സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതിയെ എതിർത്തുകൊണ്ട് കേരളത്തിൻ്റെ കത്ത്. വിവാഹപ്രായം ഉയർത്തുന്നതിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷനാണ് സംസ്ഥാന ശിശു വികസന വകുപ്പിനോട് നിർദേശിച്ചത്. വിഷയം സിപിഎമ്മിൽ ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാനം ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
 
 ദേശീയതലത്തിൽ കോൺഗ്രസ്,സിപിഎം,മുസ്ലീം ലീഗ് എന്നീ കക്ഷികളാണ് നിയമ ഭേദഗതിയെ എതിർക്കുന്നത്. 2021 ഡിസംബറിൽ ലോക്സഭയിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെൻ്ററിൽ സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിടുകയായിരുന്നു. ഇത് തിരികെയെത്തി ലോക്സഭയും രാജ്യസഭയും പാസക്കുന്നതോടെ നിയമം നിലവിൽ വരും.
 
18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി 21 വരെ വിവാഹം കഴിക്കാൻ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കേരളം നൽകിയ കത്തിൽ പറയുന്ന്യ്. പോക്സോ നിയമം അനുസരിച്ച് സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് 18 വയസ്സ് കഴിഞ്ഞവർക്ക് തടസ്സമില്ലെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈ പൊള്ളും, സ്വർണവില വീണ്ടും 44,000ത്തിൽ