തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (13:55 IST)
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ നാല് തൊഴിൽ ചട്ടങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. 29 തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് നാലുകോഡുകൾ.
 
തൊഴിൽ നിയമങ്ങൾ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുക എന്നിവയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിർണായകമാറ്റങ്ങൾക്ക് ഇത് വഴിവെക്കും. 
 
പുതിയ കോഡുകൾ തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കം പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
വേതന കോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അടിസ്ഥാനവേതനം നിയമപരം. ഇത് സർക്കാർ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മിനിമം വേതനത്തിൽ വ്യത്യാസം.
 
തൊഴിൽ സുരക്ഷാ കോഡ്: ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ. ചില വ്യവസ്ഥകൾ കമ്പനികൾ മുതലെടുക്കുമെന്നും ജോലി സമയം കൂടാൻ കാരണമാകുമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു. രാവിലെ ആറിന് മുൻപും വൈകീട്ട് 7നുശേഷവും സ്ത്രീകൾക്ക് എവിടെയും ജോലി എടുക്കാം. 
 
വ്യവസായ ബന്ധ കോഡ്: ആകെ ജീവനക്കാരുടെ പത്ത് ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയൻ അനുവദനീയം. തൊഴിലാളികളല്ലാത്തവർക്ക് ഭാരവാഹികളാകാനാകില്ല.
 
സാമൂഹിക സുരക്ഷാ കോഡ്: വേതനത്തിൽ അടിസ്ഥാന ശമ്പളം ഡിഎ, റിട്ടെയ്‌നിങ് അലവൻസ് എന്നിവ ഉൾപ്പെടും. പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇഎസ്‌ഐ നിർബന്ധമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments