ഉത്തരാഖണ്ഡിന് പുറകെ മധ്യപ്രദേശ് സർക്കാറും കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മരുന്ന് നിർമാണത്തിനും അനുബന്ധ ഉപയോഗങ്ങൾക്കും വേണ്ടിയായിരിക്കും കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതെന്ന് മധ്യപ്രദേശ് സംസ്ഥാന നിയമകാര്യ വകുപ്പ് മന്ത്രി പി സി ശർമ പറഞ്ഞു.
കാൻസറിനുള്ള മരുന്നുകൾ,തുണികൾ,ബയോപ്ലാസ്റ്റിക് എന്നിവയുടെ നിർമാണത്തിനായിരിക്കും കഞ്ചാവ് ഉപയോഗിക്കുക. തീരുമാനം മധ്യപ്രദേശിലെ വ്യവസായിക രംഗത്തിന് ശക്തി പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാറിന്റെ പുതിയ തീരുമാനത്തിൽ എതിർപ്പുകളും ശക്തമാണ്. പഞ്ചാബിന്റെ അവസ്ഥയിലേക്ക് മധ്യപ്രദേശിനെ എത്തിക്കുവാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും പുതിയ തീരുമാനം ജനങ്ങളെ കഞ്ചാവിന് അടിമകളാക്കുമെന്നും ബി ജെ പി നേതാവ് രാമേശ്വർ വർമ പ്രതികരിച്ചു.