Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ജാതീയവും മതപരവുമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ഏത് ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ അവകാശമാണെന്നും അതിന് നിര്‍ബന്ധിക്കുന്നത് ശരിയായ നടപടി അല്ലെന്നും കോടതി പറഞ്ഞു.

Madras High Court

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 ജൂലൈ 2025 (13:32 IST)
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ജാതീയവും മതപരവുമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഏത് ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ അവകാശമാണെന്നും അതിന് നിര്‍ബന്ധിക്കുന്നത് ശരിയായ നടപടി അല്ലെന്നും കോടതി പറഞ്ഞു.
 
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകള്‍ക്ക് കോളേജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പോലും പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. അങ്ങനെ നിര്‍ബന്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കോളേജിന് നല്‍കുന്ന സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. മധുര തിരുപ്പലൈ യാദവ് സര്‍ക്കാര്‍ കോളേജില്‍ നടത്തിയ ഒരു പരിപാടിയെ സംബന്ധിച്ച് ലഭിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
കോളേജില്‍ സംഘടിപ്പിച്ച പരിപാടിക്ക് ജാതിമുദ്ര നല്‍കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നുണ്ടെന്നും അനാവശ്യ പോസ്റ്ററുകളും ബാനറുകളും കോളേജില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരുവില്‍ തെരുവ് നായകള്‍ക്ക് ഒരുനേരം കോഴിയിറച്ചിയും ചോറും നല്‍കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം; 2.9 കോടിരൂപ അനുവദിച്ചു