Select Your Language

Notifications

webdunia
webdunia
webdunia
webdunia

Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം കോട്ടയം സ്വദേശിനി ലിസ് ജയ്‌മോന്‍ ജേക്കബിന്

ഐശ്വര്യ ഉല്ലാസ് ഫസ്റ്റ് റണ്ണറപ്പ്, റിയ സുനില്‍ സെക്കന്റ് റണ്ണറപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി

Miss South India, Miss South India 2025 Winner, Miss South India Lis Jaymon, മിസ് സൗത്ത് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ 2025, മിസ് സൗത്ത് ഇന്ത്യ ലിസ് ജയ്‌മോന്‍

രേണുക വേണു

, തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (09:31 IST)
Miss South India 2025

Miss South India 2025: ദക്ഷിണേന്ത്യയിലെ സുന്ദരിയായി കോട്ടയം സ്വദേശിനി ലിസ് ജയ്‌മോന്‍ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച (ഒക്ടോബര്‍ നാല്) ബെംഗളൂരുവില്‍ നടന്ന മിസ് സൗത്ത് ഇന്ത്യ ഗ്രാന്‍ഡ് ഫിനാലെയില്‍ 22 മത്സരാര്‍ഥികളില്‍ നിന്നാണ് ലിസ് ജയ്‌മോന്‍ ജേക്കബിന്റെ കിരീടധാരണം. 2022 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് ലിസ്. 
 
ഐശ്വര്യ ഉല്ലാസ് ഫസ്റ്റ് റണ്ണറപ്പ്, റിയ സുനില്‍ സെക്കന്റ് റണ്ണറപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി. മലയാളി കൂടിയായ അര്‍ച്ചന രവിയാണ് ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ പേജന്റ് ഡയറക്ടര്‍. 
 
കോട്ടയം ബിസിഎം കോളേജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ ശേഷം സതര്‍ലാന്‍ഡില്‍ അസോഷ്യേറ്റായി കുറച്ചുകാലം ജോലി ചെയ്ത ലിസ് രാജഗിരി കോളേജില്‍ നിന്നാണ് മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 
 
മിസ് സൗത്ത് കിരീടധാരണത്തില്‍ വലിയ സന്തോഷമുണ്ടെന്നും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് വിജയത്തിനു പിന്നിലെന്നും കിരീടം സ്വന്തമാക്കിയ ശേഷം ലിസ് പറഞ്ഞു. 
 
നേരത്തേ കൊച്ചിയില്‍ നടന്ന പ്രലിംസ് മത്സരങ്ങള്‍ക്കിടെ കാരുണ്യ പ്രവര്‍ത്തികള്‍ക്കു 25 ലക്ഷം രൂപയുടെ ചെക്ക് റോട്ടറി ക്ലബിനു കൈമാറി സി.എസ്.ആര്‍ വിതരണം നിര്‍വഹിച്ചിരുന്നു. കെന്റ് കണ്‍സ്ട്രഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള തുകയും മിസ് സൗത്ത് ഇന്ത്യ ടീം ക്രൗഡ് ഫണ്ടിലൂടെ സ്വരൂപിച്ച തുകയും ചേര്‍ത്താണ് 25 ലക്ഷം രൂപ ഹൈബി ഈഡന്‍ എംപി സ്പോണ്‍സര്‍മാരായ ജോസ് അലുക്കാസ് ഡയറക്ടര്‍ ജോണ്‍, കെന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ രാജു, വിനയന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തില്‍ റോട്ടറി മിലാന്‍ പ്രസിഡന്റ് റോട്ടേറിയന്‍ ലിസ്സി ബിജു, സെക്രട്ടറി റോട്ടേറിയന്‍ ധന്യ ജാതവേദന്‍, എജി റോട്ടേറിയന്‍ ലക്ഷ്മി നാരായണന്‍ എന്നിവര്‍ക്കു കൈമാറിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം