Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യഘട്ടത്തില്‍ 5ജി ലഭ്യമാകുന്നത് 13 നഗരങ്ങളില്‍; 2024 മാര്‍ച്ചോടെ ഗ്രാമീണ മേഖലകളിലും സേവനം ലഭിക്കും

ആദ്യഘട്ടത്തില്‍ 5ജി ലഭ്യമാകുന്നത് 13 നഗരങ്ങളില്‍; 2024 മാര്‍ച്ചോടെ ഗ്രാമീണ മേഖലകളിലും സേവനം ലഭിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ഒക്‌ടോബര്‍ 2022 (14:19 IST)
ആദ്യ ഘട്ട 5ജി സേവനം 13 നഗരങ്ങളിലായിരിക്കും ലഭിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.
 
ദീപാവലിയോടെ മെട്രോകളില്‍ 5ഏ സേവനങ്ങള്‍ ലഭ്യമാക്കും. തങ്ങളുടെ സിം 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തവര്‍ അവരുടെ സിമ്മുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയര്‍ടെല്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യം തന്നെ ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്പെക്ട്രത്തിന് വേണ്ടി അഡ്വാന്‍സായി തുകയടച്ച് എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. നല്‍കേണ്ട ആകെ തുകയില്‍ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം 5ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു