Publish Date: Thu, 17 Jun 2021 (11:47 IST)
Updated Date: Thu, 17 Jun 2021 (11:49 IST)
ചെന്നൈ: പ്രായപൂര്‍ത്തി ആകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. ചെങ്കല്‍പെട്ട് പറന്നൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് സ്ഥലവാസിയായ രാജേഷ് (22) എന്ന യുവാവിനെ നാട്ടുകാരുടെ കണ്മുന്നില്‍ വച്ച് പട്ടാപകല്‍ അടിച്ചു കൊന്നത്.
പല തവണയും മകളെ ശല്യം ചെയ്യരുതെന്ന് പിതാവ് രാജേഷിനു താക്കീതു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തു. വിവരം അറിഞ്ഞെത്തിയ പിതാവ് അടുത്തുള്ള കവലയില്‍ വച്ച് രാജേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ യുവാവ് മരിച്ചതായാണ് റിപ്പോര്‍ട്ട്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പിന്നീട് പൊലീസിന് കൈമാറിയത്.