Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടായേക്കും, അതിനാല്‍ ഹിന്ദുക്കളെല്ലാം വീടുകളില്‍ വാള്‍ സൂക്ഷിക്കണം’; വിവാദ പ്രസംഗവുമായി ശ്രീരാമസേനാ തലവന്‍

കൊലവെറി പ്രസംഗവുമായി ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്

‘ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടായേക്കും, അതിനാല്‍ ഹിന്ദുക്കളെല്ലാം വീടുകളില്‍ വാള്‍ സൂക്ഷിക്കണം’; വിവാദ പ്രസംഗവുമായി ശ്രീരാമസേനാ തലവന്‍
മംഗളുരു , തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (09:10 IST)
എല്ലാ ഹിന്ദുക്കളും അവരവരുടെ വീടുകളില്‍ വാളുകള്‍ സൂക്ഷിക്കണമെന്ന കൊലവെറി പ്രസംഗം വീണ്ടും ആവര്‍ത്തിച്ച് ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി ഒരുതരത്തിലുള്ള വ്യാപാരബന്ധവും ഉണ്ടാക്കരുതെന്നും മംഗളൂരുവിലെ കദ്രിയില്‍ ശ്രീരാമ സേനയും ദുര്‍ഗ സേനയും സംയുക്തമായി സംഘടിപ്പിച്ച മാതൃപൂജ പരിപാടിയ്ക്കിടെ അദ്ദേഹം പറഞ്ഞു.
 
ഭാവിയില്‍ ഒരു തെരുവുയുദ്ധം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വീടുകളില്‍ വാള്‍ കരുതിവെക്കണം. രാജ്യത്തെ രക്ഷിക്കാന്‍ ഹിന്ദു സമൂഹം ദുര്‍ഗാ മാതയാവണമെന്നും ഇസ്ലാം മതം സ്വീകരിച്ച മൂവായിരത്തിലേറെ ഹിന്ദുയുവതികളെ ശ്രീരാമസേന തിരികെ സ്വന്തം മതത്തിലേക്കെത്തിച്ചെന്നും മുത്തലിക് പറഞ്ഞു. 
 
ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ ചെന്നുപെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബാബ്റി മസ്ജിദ് തകര്‍ന്ന് 25 വര്‍ഷം കഴിഞ്ഞിട്ടും അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. മുസ്ലീങ്ങളാണ് അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് വിഘാതം. രാജ്യത്തുടനീളം പള്ളികള്‍ നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ മുസ്ലീമുകളെ അനുവദിച്ചു. അവര്‍ ആദ്യം ഗോവധം നിര്‍ത്തി, രാമക്ഷേത്രത്തിന് വഴിയൊരുക്കട്ടെയെന്നും മുത്തലിക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ എം എം മ​ണി​യു​ടെ ഇളയസ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ അ​ന്ത​രി​ച്ചു