Publish Date: Sun, 31 Jan 2021 (12:56 IST)
Updated Date: Sun, 31 Jan 2021 (13:01 IST)
പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ മിന്ത്ര ലോഗോയില്‍ മാറ്റം വരുത്തി. ഇതുവരെ നിലിവിലിരുന്ന ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകന്‍ നാസ് പട്ടേലാണ് ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയിരുന്നത.
എല്ലാ പ്ലാറ്റ് ഫോമിലും ലോഗോയില്‍ മാറ്റം ഉടന്‍ വരുത്തുമെന്ന് മിന്ത്ര അറിയിച്ചിട്ടുണ്ട്. അതേസമയം പരാതിക്കാരിയായ നാസ് പട്ടേലിനെതിരെയും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും സാധാരണക്കാര്‍ക്ക് ലോഗോയില്‍ അശ്ലീലം കാണാന്‍ പറ്റില്ലെന്നും ആരോപണം ഉണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഉമസ്ഥതയിലുള്ളതാണ് മിന്ത്ര.