Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെജ്‌രിവാൾ ഇനി വെറും മുഖ്യമന്ത്രി മാത്രം, ലഫ് ഗവർണറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി പ്രാബല്യത്തിൽ

കെജ്‌രിവാൾ ഇനി വെറും മുഖ്യമന്ത്രി മാത്രം, ലഫ് ഗവർണറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി പ്രാബല്യത്തിൽ
, ബുധന്‍, 28 ഏപ്രില്‍ 2021 (12:26 IST)
ഡൽഹിയിൽ ലഫ്‌റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ദേശീയ തലസ്ഥാന മേഖല ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ചൊവ്വാച്‌ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രം ഉത്തരവിറക്കി. ഇതോടെ മുഖ്യമന്ത്രി പദവി കടലാസിൽ മാത്രമായൊതുങ്ങും.
 
സംസ്ഥാനസർക്കാരിനേക്കാൾ അധികാരങ്ങൾ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയിലും ഇരു സഭകളിലും ബിൽ പാസാക്കി. മാർച്ച് 28നാണ് ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തിലായതെന്ന് കേന്ദ്രം ഉത്തരവിറക്കിയത്.
 
ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. നിയമം നിലവിൽ വന്നതോടെ ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം.ഫലത്തിൽ കെജ്‌രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ആയിരിക്കും ഡല്‍ഹിയുടെ പുതിയ സർക്കാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോദിയല്ലെങ്കില്‍ ആര്?' 'പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യൂ,'; വൈറലായി കന്നഡ സൂപ്പര്‍സ്റ്റാറിന്റെ ട്വീറ്റ്