Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പോ നാല് ശതമാനം തന്നെ, നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

റിപ്പോ നാല് ശതമാനം തന്നെ, നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ
, വെള്ളി, 5 ഫെബ്രുവരി 2021 (12:30 IST)
ബജറ്റിന് ശേഷമുള്ള ആദ്യത്തെയും സാമ്പത്തിക വർഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തില്‍ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിലവിലെ നിരക്കായ 3.35 ശതമാനത്തിലും തുടരാനാണ് ആർബിഐ തീരുമാനം.
 
സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് ആർബിഐ വിലയിരുത്തൽ. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.
 
നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്.വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി