Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുമുഖങ്ങളില്ല, എഎ‌പി പഴയ മന്ത്രിസഭയെ നിലനിർത്തും

പുതുമുഖങ്ങളില്ല, എഎ‌പി പഴയ മന്ത്രിസഭയെ നിലനിർത്തും

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2020 (20:24 IST)
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ആം ആദ്‌മി പാർട്ടി പഴയ മന്ത്രിസഭയെ തന്നെ നിലനിർത്തുമെന്ന് സൂചന. നേരത്തെ എ എ പിയുടെ വിജയത്തിന് പിന്നാലെ പുതിയ നിയമസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ പഴയ മന്ത്രിസഭയിലെ മന്ത്രിമാരുടെ  പ്രവർത്തനമാണ് മികച്ച വിജയം നേടാൻ എപിയെ സഹായിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
 
നേരത്തെ . രാഘവ് ചദ്ദ, അതിഷി എന്നീ പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ അവസരം നൽകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സംഭവിക്കുവാൻ ഇടയില്ല. പുതിയ മന്ത്രിസഭയിൽ കഴിഞ്ഞ എ എ പി മന്തിസഭയിൽ ഉണ്ടായിരുന്ന മനീഷ് സിസോദിയ, കൈലാഷ് ഗലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍,സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, ഗൗതം എന്നിവര്‍ ഉണ്ടാകും. 
 
ഡല്‍ഹി മുഖ്യമന്ത്രിയായി ഞായറാഴ്ചയാണ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തന്നെ ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കെജ്‌രിവാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് കെജ്‌രിവാളിന്റെ വീട്ടില്‍ ചേർന്ന തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് പഴയ മന്ത്രിസഭയെ തന്നെ നിലനിർത്താൻ തീരുമാനമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊട്ടിക്കരഞ്ഞ് 16കാരി, നാട്ടുകാർ കാരണം അന്വേഷിച്ചത്തോടെ പുറത്തുവന്നത് ക്രൂര കൂട്ട ബലാത്സംഗം