Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് വിവാദം: വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷം ധരിക്കരുതെന്ന് ഇടക്കാല ഉത്തരവ്

ഹിജാബ് വിവാദം: വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷം ധരിക്കരുതെന്ന് ഇടക്കാല ഉത്തരവ്
, വ്യാഴം, 10 ഫെബ്രുവരി 2022 (17:40 IST)
ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു.
 
കുട്ടികളുടെ അധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം.അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
 
തിങ്കളാഴ്ച വീണ്ടും ഹർജിയിൽ വാദം തുടരും. അത് കഴിഞ്ഞ് മാത്രമേ തീർപ്പുണ്ടാവുകയുള്ളൂ. എത്രയും വേഗം ഹർജിയിൽ തീർപ്പുണ്ടാക്കാനാണ് ഹൈക്കോടതി ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ വിദ്യാര്‍ഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക രംഗം തളർച്ചയിൽ, അടുത്ത വർഷം വളർച്ച കുറയും: പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ