Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ലക്ഷത്തിലധികം നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ നിപുണ്‍ പദ്ധതിയുമായി എന്‍.എസ്.ഡി.സിയും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും

ഒരു ലക്ഷത്തിലധികം നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ നിപുണ്‍ പദ്ധതിയുമായി എന്‍.എസ്.ഡി.സിയും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും
, വെള്ളി, 1 ജൂലൈ 2022 (17:28 IST)
നിര്‍മ്മാണത്തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിപുണ്‍-നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ പ്രൊമോട്ടിംഗ് അപ് സ്‌കില്ലിംഗ് ഓഫ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ്- പദ്ധതിയുമായി കേന്ദ്ര തൊഴില്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ -എന്‍എസ്ഡിസി). കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. 
 
പുതിയ കഴിവുകള്‍ പരിശീലിപ്പിക്കുന്ന ഫ്രഷ് സ്‌കില്ലിംഗ് പരിപാടികളും ഉള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്ന അപ് സ്‌കില്ലിംഗ് പരിശീലനവും നല്‍കി വിദേശ രാജ്യങ്ങളിലടക്കം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. കുറഞ്ഞത് 12000 പേര്‍ക്ക് സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും മറ്റ്  ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ ലഭ്യമാക്കുകയാണ് എന്‍എസ്ഡിസിയുടെ ലക്ഷ്യം. നിര്‍മ്മാണ സൈറ്റുകളിലെ റെക്കഗ്‌നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് (ആ4പിഎല്‍) വഴിയുള്ള പരിശീലനം, പ്ലബ്ബിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എസ്എസ് സിയിലൂടെ ഫ്രഷ് സ്‌കില്ലിംഗ് വഴിയുള്ള പരിശീലനം, വ്യവസായികള്‍, കെട്ടിട നിര്‍മ്മാതാക്കള്‍, കരാറുകാര്‍ തുടങ്ങിയവര്‍ വഴി അന്താരാഷ്ട്ര തൊഴിലവസരങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം.
 
വ്യാവസായിക മേഖലയുമായി സഹകരിച്ച്, എംഒഎച്ച് യുഎ (MoHUA) യുടെ അംഗീകാരമുള്ള ആര്‍പിഎല്‍ സര്‍ട്ടിഫിക്കേഷനോടു കൂടിയ ഓണ്‍-സൈറ്റ് നൈപുണ്യ പരിശീലനം 80,000 നിര്‍മ്മാണത്തൊഴിലാളികള്‍ക്കാണ് ലഭ്യമാക്കുക. പ്ലബ്ബിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ (എസ് എസ് സി) വഴി 14000 ഉദ്യോഗാര്‍ഥികള്‍ക്ക് ഫ്രഷ് സ്‌കില്ലിംഗ് നല്‍കും. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിം വര്‍ക്ക് (എന്‍ എസ് ക്യു എഫ്) പ്രകാരം തയാറാക്കിയ കോഴ്‌സുകള്‍ അക്രെഡിറ്റഡ് ആന്‍ഡ് അഫിലിയേറ്റഡ് പരിശീലന കേന്ദ്രങ്ങളില്‍ വെച്ചാകും നല്‍കുക.
 
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക ,  www.nsdcindia.org
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍